16GB Redmi Note 14 5G 20000 രൂപയ്ക്ക് താഴെ ബജറ്റുള്ളവർക്ക്, Triple ക്യാമറയുമായി എത്തി കിടിലൻ സ്മാർട്ഫോൺ
120Hz റിഫ്രഷ് റേറ്റും, 256GB സ്റ്റോറേജുമോടെയാണ് ഫോൺ പുറത്തിറക്കിയത്
50MP Sony LYT-600 സെൻസറുള്ള Redmi 5G ഫോണാണിത്
20000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ 5G Phone പരിഗണിക്കാം
Redmi Note 14 5G ഇന്ത്യയിൽ പുറത്തിറങ്ങി. സീരീസിലെ പ്രോ മോഡലുകളുടെ വില ആരംഭിക്കുന്നത് 25000 രൂപയിലാണ്. റെഡ്മി നോട്ട് 14 ബേസിക് മോഡൽ എന്നാൽ ഇതിലും ബജറ്റ് കുറഞ്ഞവർക്ക് വേണ്ടിയുള്ളതാണ്.
120Hz റിഫ്രഷ് റേറ്റും, 256GB സ്റ്റോറേജുമോടെയാണ് ഫോൺ പുറത്തിറക്കിയത്. Redmi Note 14 5G 20,000 രൂപയ്ക്കും താഴെയാണ് വില വരുന്നത്. 50MP Sony LYT-600 സെൻസറുള്ള Redmi 5G ഫോണാണിത്. 8GB RAM, 8GB വെർച്വൽ റാമും ചേർന്ന് 16GB വരെ റാം ലഭിക്കും. ശരിക്കും 20000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ 5G Phone പരിഗണിക്കാം. പുതിയതായി ഇന്ത്യൻ മാർക്കറ്റിലെത്തിയ റെഡ്മി നോട്ട് 14 5ജിയുടെ ഫീച്ചറുകളും വിലയും നോക്കാം.
Redmi Note 14 5G: സ്പെസിഫിക്കേഷൻ
6.67-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് വരുന്നു. 2100 nits വരെ പീക്ക് ബ്രൈറ്റ്നെസ് ഉണ്ട്. ഡിസ്പ്ലേ പാനലിൽ 2160Hz ടച്ച് സാംപ്ലിംഗ് റേറ്റും ലഭിക്കുന്നു. PWM ഡിമ്മിംഗ്, 10-ബിറ്റ് കളർ ഡെപ്തും ലഭിക്കും. ഡിസ്‌പ്ലേയെ പോറലുകളിൽ നിന്ന് സുരക്ഷിതമാക്കാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുണ്ട്.
മീഡിയാടെക് ഡൈമൻസിറ്റി 7025 Ultra 6nm പ്രൊസസറാണ് ഫോണിലുള്ളത്. ഇതിൽ IMG BXM-8-256 GPU നൽകിയിരിക്കുന്നു. ഇതിന് 8 ജിബി വരെ റാമും 256 ജിബി വരെ യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റോറേജ് വർധിപ്പിക്കാം. റെഡ്മി നോട്ട് 14 5G-യിൽ 8ജിബി വെർച്വൽ റാമാണ് ലഭിക്കുക. ആൻഡ്രോയിഡ് 14-ൽ ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്നു. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റ് കമ്പനി ഉറപ്പു തരുന്നു. അതുപോലെ 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കുന്നു.
സോണി LYT-600 സെൻസറാണ് സ്മാർട്ഫോണിലുള്ളത്. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലിന്റേതാണ്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2MP മാക്രോ ക്യാമറയുമുണ്ട്. ഈ ട്രിപ്പിൾ ക്യാമറയ്ക്ക് പുറമെ സെൽഫികൾക്കായി 20MP ഫ്രണ്ട് ക്യാമറയുണ്ട്.
റെഡ്മി സ്മാർട്ഫോണിലുള്ളത് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ്. അതുപോലെ സ്റ്റാൻഡേർഡ് മോഡലിൽ ഇൻഫ്രാറെഡ് സെൻസറും നൽകിയിരിക്കുന്നു. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. അതുപോലെ മികച്ച സ്റ്റീരിയോ സ്പീക്കറുകളാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഫോൺ 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്ന ബാറ്ററി 5110mAh ആണ്.
5G SA/NSA, Dual 4G VoLTE, Wi-Fi 802.11 ac ഓപ്ഷനുകളുണ്ട്. ബ്ലൂടൂത്ത് 5.3, GPS + GLONASS, യുഎസ്ബി Type-C കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.
Also Read: Bumper Discount! 256GB സ്റ്റോറേജ്, 200MP ഹൈ റെസല്യൂഷൻ ക്യാമറ Redmi പ്രോ പ്ലസ് അന്യായ ഓഫറിൽ!
റെഡ്മി നോട്ട് 14 5G: വിലയും വിൽപ്പനയും
ടൈറ്റൻ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ്, ഫാന്റം പർപ്പിൾ നിറങ്ങളിലുള്ള ഫോണുകളാണ് പുറത്തിറക്കിയത്. റെഡ്മി നോട്ട് 14 5G മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
6GB + 128GB സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയാകും. 8GB + 128GB മോഡലിന് 19,999 രൂപയാണ് വില. 8GB + 256GB റെഡ്മി നോട്ട് 14 ഫോണിന് 21,999 രൂപയാണ് വില. ഡിസംബർ 13 മുതൽ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാകും. mi.com, ഫ്ലിപ്കാർട്ട്, ഷവോമി റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഫോൺ വാങ്ങാം. ഫ്ലിപ്കാർട്ട് മിനിറ്റ്സിലൂടെ റെഡ്മി നോട്ട് 14 സീരീസ് ഓർഡർ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ വീട്ടിലെത്തും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile