200MP ZEISS APO ക്യാമറയുള്ള ഫോണുമായി Vivo X200 സീരീസെത്തി, വിലയും വിൽപ്പനയും അറിയാം

200MP ZEISS APO ക്യാമറയുള്ള ഫോണുമായി Vivo X200 സീരീസെത്തി, വിലയും വിൽപ്പനയും അറിയാം
HIGHLIGHTS

Vivo X200, Vivo X200 Pro ഫോണുകളാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്

രണ്ട് മോഡലുകളാണ് വിവോ എക്സ് സീരീസിൽ അവതരിപ്പിച്ചത്

Vivo-ZEISS കൂട്ടുകെട്ട് ഈ സ്മാർട്ഫോണിലുമുണ്ട്

200MP ZEISS APO ക്യാമറയുമായി Vivo X200 Series പുറത്തിറങ്ങി. Vivo X200, Vivo X200 Pro ഫോണുകളാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. വിവോയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. വിവോയുടെ കീഴിലുള്ള ഐഖൂ കഴിഞ്ഞ വാരമാണ് iQOO 13 5G പുറത്തിറക്കിയത്. ഇത് 54999 രൂപ മുതലുള്ള ഫോണായിരുന്നു. എന്നാൽ വിവോ അവതരിപ്പിച്ച ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വില 65,999 രൂപയിൽ തുടങ്ങുന്നു.

Vivo X200: ലോഞ്ച്

രണ്ട് മോഡലുകളാണ് വിവോ എക്സ് സീരീസിൽ അവതരിപ്പിച്ചത്. Vivo X200 എന്ന ബേസിക് മോഡൽ ഇതിലുണ്ട്. കൂടാതെ Vivo X200 Pro എന്ന ഫ്ലാഗ്ഷിപ്പും സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജനുവരിയിൽ പുറത്തിറക്കിയ X100 സീരീസിന് പിന്നാലെയാണ് X200 കൊണ്ടുവന്നിരിക്കുന്നത്. Vivo-ZEISS കൂട്ടുകെട്ട് ഈ സ്മാർട്ഫോണിലുമുണ്ട്.

ഏറ്റവും പുതിയ VIVO ഫോണുകളെ പരിചയപ്പെടാം. ഇവയുടെ വിലയും ഫീച്ചറുകളും എപ്പോഴാണ് വിൽപ്പന ആരംഭിക്കുന്നതെന്നും വിവരിക്കുന്നു.

200mp zeiss apo camera vivo x200 series launched in india
രണ്ട് മോഡലുകളാണ് വിവോ എക്സ് സീരീസിൽ അവതരിപ്പിച്ചത്

Vivo X200 സീരീസ്: സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: വിവോ X200 ഫോണിന് 6.67 ഇഞ്ച് വലിപ്പമാണുള്ളത്. ഇതിന് 1.5K 120Hz LTPS സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. 6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് പ്രോ ഫോണിലുള്ളത്. 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള ഫോണിന് 8T LTPO ടെക്നോളജി സപ്പോർട്ടുള്ള സ്ക്രീൻ കൊടുത്തിരിക്കുന്നു.

ഡോൾബി വിഷനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണ്. ആർമർ ഗ്ലാസ് പ്രൊട്ടക്ഷനിലാണ് വിവോ X200 ഫോൺ നിർമിച്ചിട്ടുള്ളത്.

പ്രോസസർ, OS: രണ്ട് ഫോണുകളും മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസറാണ് ഉപയോഗിക്കുന്നത്. ഇത് ഓപ്പോ ഫൈൻഡ് എക്‌സ് 8 സീരീസിൽ കാണുന്ന അതേ പ്രോസസറാണ്. Funtouch OS 15 അടിസ്ഥാനമാക്കിയുള്ള Android 15-ൽ ഇവ പ്രവർത്തിക്കുന്നു. ഫോണുകൾക്ക് 16GB റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജും ലഭിക്കുന്നു.

വിവോ X200 ക്യാമറ: 50MP മെയിൻ സെൻസറും 50MP ടെലിഫോട്ടോ ലെൻസുമാണ് ഫോണിലുള്ളത്. 50MP അൾട്രാവൈഡ് ക്യാമറയും ബേസിക്. 32 എംപി സെൽഫി ലെൻസാണ് ഇതിനുള്ളത്.

വിവോ X200 Pro ക്യാമറ: 50 MP പ്രൈമറി ക്യാമറയുള്ള ഫോണാണിത്. 200 MP ZEISS APO ടെലിഫോട്ടോ ലെൻസും പ്രോ മോഡലിൽ തരുന്നുണ്ട്. 50 MP അൾട്രാവൈഡ് ലെൻസും ചേർന്നതാണ് വിവോ X200 പ്രോയിലെ ക്യാമറ സിസ്റ്റം. അതുപോലെ ഫോണിൽ 32 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

5800mAh ബാറ്ററിയിലാണ് വിവോ X200 പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രോ മോഡലിനാകട്ടെ 6,000 mAh ബാറ്ററിയും നൽകിയിരിക്കുന്നു. ഫോണിനൊപ്പം ഇപ്പോഴും ചാർജർ ലഭിക്കുന്നതാണ്. 90 W ചാർജറാണ് ഇതിൽ കൊടുത്തിട്ടുള്ളത്. 30W വയർലെസ് ചാർജിങ്ങിനെ വിവോ പ്രോ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

വിലയും വിൽപ്പനയും

65,999 രൂപയാണ് വിവോ X200 സ്മാർട്ഫോണിലുള്ളത്. X200 Proയുടെ വില ആരംഭിക്കുന്നത് 94,999 രൂപയ്ക്കാണ്. സ്റ്റാൻഡേർഡ് മോഡലിന് രണ്ട് സ്റ്റോറേജ് വേരിയന്റുകളും പ്രോയ്ക്ക് ഒരൊറ്റ സ്റ്റോറേജ് വേരിയന്റുമാണുള്ളത്.

12GB + 256GB മോഡൽ വിവോ X200 ഫോണിന് 65,999 രൂപയാകും. 16GB + 512GB മോഡലിന് 71,999 രൂപയുമാകും. നാച്ചുറൽ ഗ്രീൻ, കോസ്‌മോസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഇവ ലഭിക്കും.

വിവോ X200 പ്രോ ഒരൊറ്റ സ്റ്റോറേജുള്ള സ്മാർട്ഫോണാണ്. 16GB + 512GB മോഡലിന് 94,999 രൂപയാണ് വിലയാകുക. ടൈറ്റാനിയം ഗ്രേ, കോസ്‌മോസ് ബ്ലാക്ക് നിറങ്ങളിൽ ഇവ ലഭിക്കും.

Also Read: 200MP Samsung S24 Ultra വില 24,300 രൂപ വെട്ടിക്കുറച്ചു! സ്വപ്ന ഫോണിനുള്ള Bumper ഓഫർ മിസ്സാക്കരുതേ…

വിവോ ഇന്ത്യ eStore, ആമസോൺ, ഫ്ലിപ്കാർട്ട് വഴി ഇവ വാങ്ങാം. കൂടാതെ വിവോയുടെ ഓഫ്ലൈൻ സ്റ്റോറുകളിലൂടെയും ഫോൺ ഓർഡർ ചെയ്യാവുന്നതാണ്. വിവോ X200 സ്മാർട്ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്നത് ഡിസംബർ 19 മുതലാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo