Allu Arjun നായകനായ Pushpa 2: The Rule തിയേറ്ററുകളിൽ ആറാടുകയാണ്. സിനിമയ്ക്ക് കേരളത്തിൽ ചില നെഗറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നത്. എന്നാലും മറ്റ് ഭാഷകളിൽ പുഷ്പ 2 കത്തിക്കയറുന്നു. റിലീസിന് ഒരു ആഴ്ച ആകുന്നതിന് മുന്നേ സിനിമ 1000 കോടി ക്ലബ്ബിലെത്തി.
പുഷ്പ 2 ചിത്രത്തിന്റെ തിയേറ്റർ റിലീസിന് മുന്നേ ഒടിടി അപ്ഡേറ്റും എത്തിയിരുന്നു. പുഷ്പ 2 നെറ്റ്ഫ്ലിക്സാണ് വാങ്ങിയതെന്ന് ഈ ഒടിടി പ്ലാറ്റ്ഫോം തന്നെ ഔദ്യോഗിക അറിയിപ്പ് നൽകി. ജനുവരിയിൽ സോഷ്യൽ മീഡിയ വഴിയാണ് നെറ്റ്ഫ്ലിക്സ് Pushpa 2 OTT Release പ്രഖ്യാപിച്ചത്. എന്നാൽ സിനിമയുടെ ഡിസംബർ റിലീസിന് ശേഷം തീയതിയെ കുറിച്ച് അപ്ഡേറ്റൊന്നും നെറ്റ്ഫ്ലിക്സിൽ നിന്ന് ലഭിച്ചിട്ടില്ല.
Pushpa 1: The Rise എന്നാ ഒന്നാം ഭാഗം റിലീസ് ചെയ്തത് നെറ്റ്ഫ്ലിക്സിലല്ല. ഈ സിനിമയുടെ ഒടിടി അവകാശം വാങ്ങിയത് ആമസോൺ പ്രൈമായിരുന്നു. എന്നാൽ ഇന്ത്യൻ സിനിമാപ്രേമികൾ കാത്തിരുന്ന പുഷ്പയുടെ രണ്ടാം ഭാഗം നെറ്റ്ഫ്ലിക്സുമായി ഡീൽ ചെയ്തു.
നെറ്റ്ഫ്ലിക്സിലായിരിക്കും സിനിമ റിലീസ് ചെയ്യുക എന്നത് ഏകദേശം ഉറപ്പാണ്. പുഷ്പ 2 തെലുഗു, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഉൾപ്പെടുന്ന വിവിധ ഭാഷകളിൽ ഒടിടി റിലീസ് ചെയ്യും. സിനിമ വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്.
275 കോടി രൂപയ്ക്കാണ് പുഷ്പ 2 എന്ന സിനിമയുടെ OTT അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. തിയറ്ററുകളിൽ സിനിമ എത്തിയത് ഡിസംബർ 5-നാണ്. ഈ റിലീസ് തീയതി കഴിഞ്ഞ് ഒടിടിയ്ക്കായി ആറ് മുതൽ എട്ട് ആഴ്ചകൾ വരെ കാത്തിരിക്കേണ്ടി വരും. ഇങ്ങനെ ഒന്നരമാസത്തിന് ശേഷമായിരിക്കും പുഷ്പ 2 OTT പ്ലാറ്റ്‌ഫോമിൽ എത്തുക എന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതുവരെയും നെറ്റ്ഫ്ലിക്സോ നിർമാതാക്കളോ റിലീസിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
പുഷ്പ 2 ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ഫഹദ് ഫാസിൽ ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീലീല, ജഗപതി ബാബു, മാസ്റ്റർ ധ്രുവൻ തുടങ്ങിയവരും പുഷ്പ 2ലുണ്ട്.