Xiaomi പുതിയതായി എത്തിച്ച Redmi Note 14 Series വിൽപ്പന തുടങ്ങി. മൂന്ന് മോഡലുകളാണ് നോട്ട് 14 സീരീസിലുള്ളത്. ഇതിനൊപ്പം ഷവോമി Sound Outdoor Speaker, Redmi Buds 6 എന്നിവയും പുറത്തിറക്കിയിരുന്നു. ഈ ഓഡിയോ ഉപകരണങ്ങളുടെയും First Sale ആരംഭിച്ചു.
റെഡ്മി നോട്ട് 14 സീരീസ് ഡിസംബർ 9-നാണ് ലോഞ്ച് ചെയ്തത്. Redmi Note 14 എന്ന ബേസിക് മോഡൽ 20000 രൂപയ്ക്ക് താഴെ വിലയുള്ള 5G ഫോണാണ്. Redmi Note 14 Pro, Redmi Note 14 Pro+ എന്നിവയാണ് മറ്റ് രണ്ടെണ്ണം. നിരവധി AI- പവർ ഫീച്ചറുകളുള്ളവയാണ് പ്രോ മോഡലുകൾ. ഈ സ്മാർട്ഫോണുകളെല്ലാം ഇന്ത്യയിൽ ആദ്യ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ വിൽപ്പന ആരംഭിച്ചു.
AI ഇറേസർ, AI എക്സ്പാൻഷൻ എന്നിവയുൾപ്പെടെ ഇമേജ് എഡിറ്റിങ് എഐ ഫീച്ചറുകൾ ഇതിനുണ്ട്. Snapdragon 7s Gen 3 പ്രോസറിലാണ് പ്രോ പ്ലസ് അവതരിപ്പിച്ചത്. ഫോണുകൾ ആദ്യമായി വിൽപ്പന നടത്തുമ്പോൾ, ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭിക്കുന്നു. ഫോൺ ലാഭത്തിൽ വാങ്ങാനുള്ള ഓഫറുകളും സ്പെസിഫിക്കേഷനും പർച്ചേസ് ലിങ്കും ഇവിടെ നൽകുന്നു.
Also Read: Bumper Discount! 256GB സ്റ്റോറേജ്, 200MP ഹൈ റെസല്യൂഷൻ ക്യാമറ Redmi പ്രോ പ്ലസ് അന്യായ ഓഫറിൽ!
ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫോൺ ഓൺലൈൻ പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. Xiaomi റീട്ടെയിൽ സ്റ്റോറുകളിലും തെരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഓഫ്‌ലൈനിൽ വാങ്ങാം. ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട് മിനിറ്റ്സ് വഴി വാങ്ങിയാൽ മിനിറ്റുകൾക്കുള്ളിൽ ഫോൺ വീട്ടിലെത്തും. എന്നാലിത്, തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം ലഭിക്കുന്ന സൌകര്യമാണ്.
റെഡ്മി നോട്ട് 14 5G
6GB+128GB: Rs 18,999
8GB+128GB: Rs 19,999
8GB+256GB: Rs 21,999
ഇവിടെ നിന്നും വാങ്ങൂ
റെഡ്മി നോട്ട് 14 പ്രോ
8GB+128GB: Rs 24,999
8GB+256GB: Rs 26,999
ഇവിടെ നിന്നും വാങ്ങൂ
റെഡ്മി നോട്ട് 14 പ്രോ പ്ലസ്
8GB+128GB: 30,999 രൂപ
8GB+256GB: 32,999 രൂപ
12GB+512GB: 35,999 രൂപ
പർച്ചേസ് ലിങ്ക്
ഇനി ഫോണുകൾക്ക് ആദ്യ വിൽപ്പനയിൽ ലഭിക്കുന്ന ഓഫറുകൾ എന്തെല്ലാമെന്ന് പരിശോധിക്കാം. ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 1,000 രൂപ കിഴിവുണ്ട്. അതുപോലെ ഫോണുകൾക്ക് 1,000 രൂപ എക്‌സ്‌ചേഞ്ച് കിഴിവും ലഭിക്കും. HDB ഫിനാൻഷ്യൽ സർവീസസിൽ നിന്നും EMI പർച്ചേസിന് 1,000 രൂപ ക്യാഷ്ബാക്കുണ്ട്. ഇങ്ങനെ പ്രോ പ്ലസ് വരെ നിങ്ങൾക്ക് 30,000 രൂപയ്ക്ക് താഴെ വാങ്ങാനുള്ള അവസരമാണിത്.
6.67-ഇഞ്ച് OLED, FHD+ റെസല്യൂഷനുള്ള ഡിസ്പ്ലേ. ഇതിന് 120Hz റിഫ്രഷ് റേറ്റുണ്ട്
മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ പ്രോസസ്സർ
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ
16MP ഫ്രണ്ട് ക്യാമറ
5,110mAh ബാറ്ററി
45W വയർഡ് ചാർജിംഗ്
6.67-ഇഞ്ച് OLED, 1220 x 2712 റെസല്യൂഷൻ ഡിസ്പ്ലേ. 120Hz റിഫ്രഷ് റേറ്റുണ്ട്.
സ്ക്രീൻ പ്രൊട്ടക്ഷന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2.
മീഡിയടെക് ഡൈമെൻസിറ്റി 7300-അൾട്രാ പ്രോസസർ
ഇതിലും ട്രിപ്പിൾ റിയർ ക്യാമറ തന്നെ. OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ.
20MP ഫ്രണ്ട് ക്യാമറ
5,500mAh ബാറ്ററി, 45W വയർഡ് ചാർജിങ്
ഡോൾബി വിഷൻ സപ്പോർട്ട്
6.67-ഇഞ്ച് OLED, 1220 x 2712 റെസല്യൂഷനുള്ള ഡിസ്പ്ലേ. 120Hz റിഫ്രഷ് റേറ്റ്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 3 പ്രോസസർ
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറ. ഒപ്പം 8MP അൾട്രാ-വൈഡ്, 50MP ടെലിഫോട്ടോ ക്യാമറയും.
20MP ഫ്രണ്ട് ക്യാമറ
6,200mAh ബാറ്ററി, 90W വയർഡ് ചാർജിങ്
ഡോൾബി വിഷൻ സപ്പോർട്ടുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.