Thrikkarthika Wishes: WhatsApp വഴി അയക്കാൻ ദീപശോഭയാൽ സ്നേഹം നിറഞ്ഞ ആശംസകളും ഫോട്ടോകളും ഇതാ…

Thrikkarthika Wishes: WhatsApp വഴി അയക്കാൻ ദീപശോഭയാൽ സ്നേഹം നിറഞ്ഞ ആശംസകളും ഫോട്ടോകളും ഇതാ…
HIGHLIGHTS

പാർവ്വതി ദേവി കാർത്യായനിയായി അവതാരമെടുത്ത കാർത്തിക ദേവിയുടെ ജന്മദിനമാണിന്ന്.

കേരളത്തിൽ ദീപാവലി പോലെ ദീപങ്ങളാൽ വിളക്കുവച്ച് ആഘോഷിക്കുന്ന ദിവസമാണ് തൃക്കാർത്തിക

ഒരുമിച്ച് ദീപോത്സവം കൊണ്ടാടുന്നതിനൊപ്പം എല്ലാവർക്കും തൃക്കാർത്തിക ആശംസകൾ നേരാം

Thrikkarthika Wishes: ഇന്ന് തൃക്കാർത്തിക. പാർവ്വതി ദേവി കാർത്യായനിയായി അവതാരമെടുത്ത കാർത്തിക ദേവിയുടെ ജന്മദിനമാണിന്ന്. വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രം ദിവസമാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്.

കേരളത്തിൽ ദീപാവലി പോലെ ദീപങ്ങളാൽ വിളക്കുവച്ച് ആഘോഷിക്കുന്ന ദിവസമാണ് തൃക്കാർത്തിക. ദേവിയുടെ പിറന്നാൾ ദിവസം വൈകുന്നേരം വീട്ടിലും പരിസരത്തും ക്ഷേത്രങ്ങളിലുമെല്ലാം ഇങ്ങനെ ദീപശോഭിതമാക്കുന്നു. ഈ വർഷത്തെ തൃക്കാർത്തിക ഡിസംബർ 13 വെള്ളിയാഴ്ചയാണ്. വീട്ടുകാരെല്ലാം ഒത്തുചേർന്ന് ആഘോഷിക്കുന്ന വിശിഷ്ടദിനം കൂടിയാണിത്. ചിലയിടങ്ങളിൽ ഈ ദിനം കാർത്തിക വിളക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്.

Thrikkarthika Wishes
സ്റ്റാറ്റസ് ചിത്രങ്ങൾ

Thrikkarthika Wishes

ഒരുമിച്ച് ദീപോത്സവം കൊണ്ടാടുന്നതിനൊപ്പം എല്ലാവർക്കും തൃക്കാർത്തിക ആശംസകൾ നേരാം. WhatsApp വഴി മനോഹരമായ സ്റ്റിക്കറുകൾ അയച്ചും, ആശംസാ സന്ദേശങ്ങൾ പങ്കുവച്ചും സ്നേഹം പങ്കിടാം.

വാട്സ്ആപ്പിലൂടെ പങ്കിടാം Thrikkarthika Wishes

ഇങ്ങനെ സുഹൃത്തുക്കൾക്ക് ആശംസ അറിയിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി, WhatsApp Wishes, ഇവിടെ പങ്കുവയ്ക്കുന്നു. തൃക്കാർത്തിക ആശംസകൾ വാട്സ്ആപ്പ് സ്റ്റാറ്റസുകളാക്കാൻ ആഗ്രഹിക്കുന്നവർക്കും അതിനായി മനോഹര ചിത്രങ്ങൾ ഉൾപ്പെടുത്തുന്നു.

Thrikkarthika Wishes

വാട്സ്ആപ്പ് വഴി സ്റ്റിക്കറുകൾ എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്നും, ഫോട്ടോകൾ എഐ ഉപയോഗിച്ച് ഉണ്ടാക്കുന്നതെങ്ങനെയെന്നും പറഞ്ഞുതരാം. ആദ്യം തൃക്കാർത്തിക ദിനാശംസകൾ അറിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും മലയാളത്തിൽ ഇതാ…

Thrikkarthika Wishes

തൃക്കാർത്തിക ആശംസകൾ

മംഗളദീപവുമായി തൃക്കാർത്തിക ഉണർന്നു. ദീപങ്ങളാൽ ശോഭിതമാകട്ടെ നിങ്ങളുടെ ജീവിതവും സ്വപ്നങ്ങളും. തൃക്കാർത്തിക ആശംസകൾ

സ്വപ്നസാക്ഷാത്ക്കാരത്തിന്റെയും ശുഭത്വത്തിന്റെയും ഒരു നല്ല സായംസന്ധ്യ, ഏവർക്കും തൃക്കാർത്തിക ദിനാശംസകൾ!🎇🪔❤️

തെളിയുന്ന ദീപങ്ങൾ പോലെ ശോഭിക്കട്ടെ നിങ്ങളുടെ ഭാവിയും. കാർത്തിക പൗർണമി ആശംസകൾ 🪔

Thrikkarthika Wishes

വൃശ്ചികമാസത്തിലെ കാർത്തികയും പൗർണമിയും ചേർന്നുവരുന്ന ദിവസം. ദീപശോഭയാൽ ഈ സുദിനം വരവേൽക്കാം, ജീവിതം മുഴുവൻ ഈ പ്രകാശം ജ്വലിക്കട്ടെ🎇.

നിറയെ ചിരാതുകൾ തെളിച്ച് അന്ധകാരത്തിന് മേൽ പ്രകാശം ചൊരിയുന്ന ദിവസം. നിങ്ങൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ തൃക്കാർത്തിക ആശംസകൾ

Thrikkarthika Wishes

ഏവർക്കും സർവ്വൈശ്വര്യകരമായ 🪔 തൃക്കാർത്തിക ആശംസകൾ നേരുന്നു.

Thrikkarthika Wishes

തിന്മയാകുന്ന അന്ധകാരത്തെ നന്മയാകുന്ന പ്രകാശം ഇല്ലാതാകട്ടെ, ഏവർക്കും കാർത്തിക പൗർണമി ആശംസകൾ🪔!

ചെരാതുകളിലെ വെളിച്ചം നിങ്ങളുടെ ജീവിതത്തെയും ജ്വലിപ്പിക്കട്ടെ, കാർത്തിക ദിനാശംസകൾ!

Thrikkarthika Wishes

ആദിപരാശക്തിയുടെ ജന്മദിനത്തിൽ പരസ്പരം സ്നേഹിച്ചും താങ്ങായും മറ്റുള്ളവർക്ക് തുണയാകാം. സ്നേഹവും നന്മയും നിറഞ്ഞ തൃക്കാർത്തിക ആശംസ നേരുന്നു!

നന്മയും വെളിച്ചവും നിറഞ്ഞ സുദിനം നേരുന്നു, എല്ലാവർക്കും തൃക്കാർത്തിക ആശംസകൾ!

തിരി തെളിയാൻ എളുപ്പമാണ്. അത് കെടാതെ നോക്കുകയാണ് പ്രയത്നം. ഓരോ ബന്ധങ്ങളും ദൃഢമാകട്ടെ, സ്നേഹം നിറഞ്ഞ കാർത്തിക ആശംസകൾ!

മൺചെരാതിൽ ദീപശോഭ പരന്നു, സന്തോഷത്തിന്റെ പ്രകാശം നിറഞ്ഞു, വിടരട്ടെ നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സാക്ഷാത്കാരത്തിലേക്ക്. തൃക്കാർത്തിക ആശംസകൾ!

Thrikkarthika Wishes

ദീപം തെളിഞ്ഞ് മനസിലേക്ക് പടരട്ടെ. പ്രകാശഗോപുരം എങ്ങും പരക്കട്ടെ, നന്മയുടെ വിജയം തിന്മയുടെ മഹിഷാസുരനിൽ നിന്ന് വെളിച്ചം വീശട്ടെ, തൃക്കാർത്തികയെ വരവേറ്റ് ചെരാതുകൾ ശോഭിക്കട്ടെ!

ആടിയുലയാത്ത ദീപപ്രഭയായി ശോഭിക്കാം. അണയാത്ത ദീപനാളമായി കാത്തുസൂക്ഷിക്കാം ഈ സ്നേഹം. എന്റെ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ! 🪔

Thrikkarthika Wishes

ദീപങ്ങളുടെ ആഘോഷം, പ്രകാശത്തിന്റെ ഉന്മാദം. ഏവർക്കും തൃക്കാർത്തിക ദിനാശംസകൾ!

Thrikkarthika Wishes

ജ്ഞാനം, ആഗ്രഹ സാഫല്യം, ശുഭത്വത്തിന്റെയും പ്രതീകമാണ് കാർത്തിക. ഈ സുദിനത്തിൽ ഏവർക്കും മംഗളാശംസകൾ🎇!

തൃക്കാർത്തിക ദിനാശംസകൾ🪔! തിരി തെളിഞ്ഞ് പ്രകാശം പരക്കുന്ന പോലെ ജീവിതവും ശോഭിതമാകട്ടെ…

അഷ്ടഐശ്വര്യം നിറയ്ക്കാൻ ലക്ഷ്മി വിളക്കുകൾ തെളിയട്ടെ. ഒപ്പം നന്മയുടെ വെളിച്ചവും പരസ്പരം പങ്കുവയ്ക്കാം. എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും തൃക്കാർത്തിക ദിനാശംസകൾ നേരുന്നു🪔

Thrikkarthika Wishes

ഏവർക്കും ഐശ്വര്യസമ്പൂർണമായ തൃക്കാർത്തിക ആശംസകൾ നേരുന്നു🎇!

തൃക്കാർത്തിക ആശംസകൾ! സ്നേഹത്തിന്റെ, ഐശ്വര്യത്തിന്റെ, നന്മയുടെ, സമൃദ്ധിയുടെ കാർത്തിക ദീപങ്ങൾ തെളിയട്ടെ. മനസ്സിന്റെ ഇരുളകന്ന് വെളിച്ചം വീശട്ടെ…

ഈ കാർത്തിക പൗർണമി നാൾ 🎇അനുഗ്രഹീതമാകട്ടെ, സ്നേഹം നിറഞ്ഞ ശുഭാശംസകൾ!

Thrikkarthika Wishes

ഗുഡ് മോർണിങ്! ഏവർക്കും ഐശ്വര്യം നിറഞ്ഞ തൃക്കാർത്തിക ആശംസകൾ നേരുന്നു🪔

Also Read: Christmas Special: ക്ലീഷേ വിടാം, നല്ല വെറൈറ്റി ക്രിസ്മസ് ട്രീകൾ ഓൺലൈനിൽ വാങ്ങാം, കുറഞ്ഞ വിലയിൽ

AI ഉപയോഗിച്ച് ആശംസ മനോഹരമാക്കാം

Thrikkarthika Wishes

വാട്സ്ആപ്പ് വഴി സ്റ്റിക്കറുകൾ നിങ്ങൾക്ക് തേർഡ് പാർട്ടി ആപ്പുകളിലൂടെ ക്രിയേറ്റ് ചെയ്യാം. അതുപോലെ എഐ ടൂളുകളിലൂടെ മനോഹരമായ ഫോട്ടോകളും സൃഷ്ടിക്കാം. ഓൺലൈനിൽ നിരവധി എഐ ടൂളുകൾ ഫ്രീയായി ലഭിക്കും.

കാൻവ എന്ന ഫോട്ടോ സോഫ്റ്റ് വെയറിലും എഐ ഫീച്ചർ ലഭ്യമാണ്. പ്രോംപ്റ്റുകളുടെ സഹായത്താൽ നിങ്ങൾ ആവശ്യപ്പെടുന്ന പോലെ ഫോട്ടോകൾ ചെയ്തുതരും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo